*മനസ്സു നന്നാവട്ടെ*

നാഷണൽ സർവീസ് സ്കീം,സംസ്ഥാന (കേരളം) സെല്ലിന്റെ നേതൃത്വത്തിൽ  നാളിതുവരെയുള്ള പൂർവ്വ എൻ എസ് എസ് പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിക്കുകയാണ്. ഈ  *സംസ്ഥാനതല NSS കൂട്ടായ്മയിൽ ചേരുന്നതിനുള്ള വെബ്സൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം ബഹു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു.*

എൻഎസ്എസിൽ പ്രവർത്തിച്ചിരുന്ന വോളണ്ടിയർമാരേയും പ്രോഗ്രാം ഓഫീസർമാരേയും യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെ എൻഎസ്എസിന്റെ മറ്റ് ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിരുന്നവരേയും  NSS ഓഫീസ്  സ്റ്റാഫ് ആയി പ്രവർത്തിച്ചവരേയും ഈ കൂട്ടായ്മയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. ഇതിൽ പങ്കുചേരാനായി  *Kerala State NSS Alumni* യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓരോ പൂർവ പ്രവർത്തകരും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 

*ഇതാണ് വെബ് സൈറ്റ് ലിങ്ക്:* https://www.keralastatenssalumni.in

സംസ്ഥാനത്തെ ഓരോ എൻഎസ്എസ് സെല്ലുകളും ഓരോ എൻഎസ്എസ് യൂണിറ്റുകളും ഈ വിവരം കഴിയുന്നത്ര എൻഎസ്എസ് പൂർവ്വ പ്രവർത്തകരെ അറിയിക്കുകയും ഈ കൂട്ടായ്മയിൽ രജിസ്റ്റർ ചെയ്യുവാനുള്ള പ്രേരണ ചെലുത്തുവാനും അഭ്യർത്ഥിക്കുന്നു.

പഠന / പ്രവർത്തന കാലയളവിന് ശേഷവും  സാമൂഹ്യ പ്രവർത്തനത്തിലൂടെ വ്യക്തിത്വവികാസം എന്ന നാഷണൽ സർവീസ് സ്കീമിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് സംസ്ഥാനതലത്തിൽ സമൂഹനന്മയ്ക്കായി എൻഎസ്എസ് കേരള  നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ ക്രിയാത്മകമായി തുടർന്നും പങ്കു ചേരാൻ ലഭിക്കുന്ന ഈ അവസരത്തെ ഓരോ പൂർവ്വ പ്രവർത്തകരും നെഞ്ചേറ്റുമെന്ന്  പ്രതീക്ഷിക്കുന്നു

*മനസ്സു നന്നാവട്ടെ*

 സ്നേഹാശംസകളോടെ

 *ഡോ അൻസർ ആർ എൻ*
 എൻഎസ്എസ് സ്റ്റേറ്റ് ഓഫീസർ, കേരളം