ജീവനക്കാരും ചുമതലകളും

കേരള സ്റ്റേറ്റ് ലെവല്‍ എന്‍. എസ്. എസ്. സെല്ലിന്‍റെ ഔദ്യോഗികമായ നടത്തിപ്പിന് വേണ്ടി ആഫീസ് സംബന്ധമായ ജോലികള്‍ നിലവിലെ ജീവനക്കാര്‍ക്ക് താഴെപ്പറയും പ്രകാരം നിശ്ചയിച്ച് നല്‍കി ഉത്തരവാകുന്നു.


സെക്ഷന്‍ എ1 - ശ്രീമതി. അപർണ സാംബൻ

അസാപ്, വിവരാവകാശം, പാരാതികള്‍, പ്രതിമാസ പുരോഗതി റിപ്പോര്‍ട്ട്, ആനുവല്‍ റിപ്പോര്‍ട്ട്, സ്റ്റേഷണറി, സ്റ്റോക്ക് രജിസ്റ്റര്‍, രജിസ്റ്റര്‍ ഓഫ് വാല്യബിള്‍സ്, ദിനാചരണങ്ങള്‍, സ്പെഷ്യല്‍ ക്യാമ്പ്, നാഷണല്‍ ലെവല്‍ ക്യാമ്പ്, പുതിയ എന്‍. എസ്. എസ്. സെല്‍ ആരംഭിക്കുന്നത്, സെല്‍ഫ് ഫൈനാന്‍സിംഗ് എന്‍. എസ്. എസ്. യൂണിറ്റ് സംബന്ധിച്ച കാര്യങ്ങള്‍, സ്റ്റാമ്പ് അക്കൗണ്ട് ഡെസ്പാച്ച്, തപാല്‍ വിതരണം മുതലായ ജോലികളും, ഇവ കൂടാതെ സ്റ്റേറ്റ് എന്‍. എസ്. എസ്. ആഫീസര്‍ അതാത് സമയത്ത് നല്‍കുന്ന മറ്റ് ഔദ്യോഗിക ജോലികളും ക്യത്യനിഷ്ഠയോടെ ചെയ്യേണ്ടതാണ്.


സെക്ഷന്‍ എ2 - ശ്രീ. ഷിജു. എം. ആര്‍.

ഗ്രാന്‍റ് - ഇന്‍ - എയ്ഡ്, അക്കൗണ്ട്സ്, എസ്റ്റാബ്ലിഷ്മെന്‍റ്,  എന്‍. എസ്. എസ്. വോളന്‍റിയര്‍മാരുടെ എന്‍റോള്‍മെന്‍റ് സംബന്ധമായ കാര്യങ്ങള്‍ , ഓഡിറ്റ്, റ്റി. എ.,കണ്ടീജന്‍റ് ബില്‍, സ്റ്റേറ്റ് അവാര്‍ഡ് സംബന്ധമായ കാര്യങ്ങള്‍, ഇവ കൂടാതെ സ്റ്റേറ്റ് എന്‍. എസ്. എസ്. ആഫീസര്‍ അതാത് സമയത്ത് നല്‍കുന്ന മറ്റ് ഔദ്യോഗിക ജോലികളും ക്യത്യനിഷ്ഠയോടെ ചെയ്യേണ്ടതാണ്.

സെക്ഷന്‍ എ3 -

ബഡ്ജറ്റ്, പ്ലാന്‍, പെര്‍ഫോര്‍മന്‍സ് ബഡ്ജറ്റ്, സപ്ലിമെന്‍ററി ഡിമാന്‍റ്, മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ്, ഔദ്യോഗിക വാഹനം സംബന്ധമായ കാര്യങ്ങള്‍, അഡ്വൈസറി ബോര്‍ഡ്, പ്രോഗ്രാം കോ - ഓര്‍ഡിനേറ്റര്‍മാരുടെ മീറ്റിംഗുകള്‍ തുടങ്ങിയവ യഥാസമയം ക്രമീകരിക്കുകയും നിശ്ചിത സമയത്തിനുളളില്‍ മിനിറ്റ്സ് ആക്കി അതിന്‍റെ തുടര്‍ നടപടികള്‍ എടുക്കുക, നിയമസഭാ ചോദ്യം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ - എക്സൈസ്, ഇവ കൂടാതെ സ്റ്റേറ്റ് എന്‍. എസ്. എസ്. ആഫീസര്‍ അതാത് സമയത്ത് നല്‍കുന്ന മറ്റ് ഔദ്യോഗിക ജോലികളും ക്യത്യനിഷ്ഠയോടെ ചെയ്യേണ്ടതാണ്.


ശ്രീമതി. ഷീജ പി
ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്.

ഔദ്യോഗികമായുളള കത്തുകളും, റിപ്പോര്‍ട്ടുകളും. രേഖകളും എല്ലാ സെക്ഷനുകളിലുളളതും വ്യക്തമായും, ക്യത്യമായും ടൈപ്പ് ചെയ്ത് യഥാസമയം നല്‍കേണ്ടതാണ്.  എല്ലാ ദിവസവും രാവിലെയും, വൈകുന്നേരവും ഇ - മെയില്‍ പരിശോധിച്ച് തപാലുകള്‍ ജൂനിയര്‍ സൂപ്രണ്ടിനെ എല്‍പ്പിക്കേണ്ടതാണ്. ഇവ കൂടാതെ സ്റ്റേറ്റ് എന്‍. എസ്. എസ്. ആഫീസര്‍ അതാത് സമയത്ത് നല്‍കുന്ന മറ്റ് ഔദ്യോഗിക ജോലികളും ക്യത്യനിഷ്ഠയോടെ ചെയ്യേണ്ടതാണ്.

ശ്രീമതി സീന എസ്,
ഓഫീസ് അറ്റന്‍റന്‍റ്


ക്യത്യ സമയത്ത് ആഫീസ് തുറക്കുകയും, അടയ്ക്കുകയും ചെയ്യുക.  തപാലുകള്‍ ക്യത്യമായി അയയ്ക്കുക.  ഔദ്യോഗിക കാര്യങ്ങളില്‍ എല്ലാ സെക്ഷനുകളിലും സഹായിക്കുക, ട്രഷറി, ബാങ്ക്  എന്നിവിടങ്ങളില്‍ യഥാസമയം പോകുക.  ഇവ കൂടാതെ സ്റ്റേറ്റ് എന്‍. എസ്. എസ്. ആഫീസര്‍ അതാത് സമയത്ത് നല്‍കുന്ന മറ്റ് ഔദ്യോഗിക ജോലികളും ക്യത്യനിഷ്ഠയോടെ ചെയ്യേണ്ടതാണ്.

ശ്രീമതി ശ്രീലേഖ ജി ആര്‍,
ജൂനിയര്‍ സൂപ്രണ്ട്


ആഫീസ്സിന്‍റെ മേല്‍നോട്ടവും നടത്തിപ്പും ക്യത്യാനിഷ്ഠയോടെ ചെയ്യുക. എല്ലാ തപാലുകളും ഫയലുകളും ക്യത്യമായി പരിശോധിച്ച് യഥാസമയം എന്‍.എസ്.എസ്. ഓഫീസര്‍ക്ക് ഉത്തരവിനായി നല്‍കുക. ഔദ്യോഗിക വാഹനത്തിന്‍റെ മേല്‍നോട്ടം വഹിക്കുക. ഇവ കൂടാതെ സ്റ്റേറ്റ് എന്‍.എസ്.എസ്. ആഫീസര്‍ അതാത് സമയത്ത് നല്‍കുന്ന മറ്റ് ഔദ്യോഗിക ജോലികളും ക്യത്യനിഷ്ഠതയോടെ          ചെയ്യേണ്ടതാണ്.

പൊതുവായ കാര്യങ്ങള്‍

എല്ലാ ജീവനക്കാരും ക്യത്യ സമയത്ത് തന്നെ ആഫീസില്‍ ഹാജരാകുകയും ജോലി സമയം വരെ ആഫീസില്‍ ഉണ്ടാകുകയും, അവധിയാണെങ്കില്‍ ആയത് മുന്‍കൂട്ടി അറിയിച്ച് സ്റ്റേറ്റ് എന്‍. എസ്. എസ്. ആഫീസറിന്‍റെയോ, ജൂനിയര്‍ സൂപ്രണ്ടിന്‍റെയോ അനുവാദം വാങ്ങേണ്ടതാണ്.

ക്ലാര്‍ക്ക്, സീനിയര്‍ ക്ലാര്‍ക്ക് എന്നീ ജീവനക്കാര്‍ തന്‍ പതിവേട് (പേഴ്സണല്‍ രജിസ്റ്റര്‍) എഴുതേണ്ടതും, എല്ലാ തപാലുകളും നോട്ട് ഫയലില്‍ എഴുതി പുട്ട് അപ് ചെയ്ത് അനന്തര നടപടിയ്ക്കായി ഹാജരാക്കേണ്ടതുമാണ്.  അതാത് ഫയലുകളുടെ തീര്‍പ്പുകല്‍പ്പിക്കുന്നതുവരെ ഫയലിന്‍റെ വിശദ വിവരങ്ങള്‍ യഥാസമയം ആരാഞ്ഞ് നടപടി  സ്വീകരിക്കേണ്ടതുമാണ്.